ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ബുധനാഴ്‌ച, ഏപ്രിൽ 25

ഉപഭോക്തൃ സംരക്ഷണവും വിവരാവകാശ നിയമവും


അസംഘടിതരും അവഗണിക്കപ്പെട്ടവരുമായ ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് 1986ല്‍ ഉപഭോക്തൃ സംരക്ഷണ നിയമം പാര്‍ലമെന്റ് പാസാക്കിയത്. രാജ്യത്തെ ഉപഭോക്തൃ പ്രസ്ഥാനങ്ങളുടെ സമ്മര്‍ദത്തിന്റെയും ജനകീയ പ്രക്ഷോഭങ്ങളുടെയും ഫലമായിരുന്നു ഈ നിയമത്തിന്റെ ജനനം. ഒരു പോസ്റ്റ്കാര്‍ഡില്‍ എഴുതിയ പരാതിയുടെ അടിസ്ഥാനത്തില്‍പോലും ഉപഭോക്താവിന് നീതിലഭിക്കുമെന്ന അവകാശവാദം ഇന്ന് നിരര്‍ഥകമാണ്. നിയമം പ്രാബല്യത്തിലായി കാലക്രമേണ പരാതി സമര്‍പ്പിക്കാന്‍ കോര്‍ട്ട്ഫീ ഏര്‍പ്പെടുത്തുകയും ഉപഭോക്തൃ ഫോറങ്ങള്‍ അഭിഭാഷകരുടെ പറുദീസകളായിമാറുകയും ചെയ്തു. എന്നാലും, ഉപഭോക്താവ് വാങ്ങുന്ന സാധനങ്ങളിലും ലഭിക്കുന്ന സേവനങ്ങളിലും ഗുണനിലവാരം ഉറപ്പുവരുത്താനും അനുചിതമായ കച്ചവടതന്ത്രങ്ങളിലൂടെ ചൂഷണംചെയ്യപ്പെടുന്നതില്‍നിന്ന് ഉപഭോക്താക്കളെ ഒരു പരിധിവരെ മോചിപ്പിക്കാനും ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കഴിഞ്ഞിട്ടുണ്ട്.
വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും വിശദാംശങ്ങള്‍ അറിയാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. കടയില്‍നിന്ന് താന്‍ ഉദ്ദേശിക്കുന്ന സാധനങ്ങള്‍ തെരഞ്ഞെടുക്കാനും ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ കോടതിയെ സമീപിച്ച് കമ്പോളത്തില്‍നിന്ന് പിന്‍വലിപ്പിക്കാനും ഉപഭോക്താവിന് അവകാശമുണ്ട്. പക്ഷേ, ഈ അവകാശങ്ങളില്‍ പലതും പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്നില്ല.വിവരാവകാശ നിയമം 2005ല്‍ പാര്‍ലമെന്റ് പാസാക്കിയതിലൂടെ ഇതിനൊരു മാറ്റംവന്നിരിക്കുന്നു. പ്രബുദ്ധരായ പൗരസഞ്ചയമാണ് ജനാധിപത്യത്തിന്റെ കാതലെങ്കില്‍ 'വിവര'മുള്ള ഉപഭോക്തൃ സമൂഹവും രാജ്യത്തിന്റെ സമ്പത്താണ്.
അറിയാനുള്ള ഉപഭോക്താവിന്റെ അവകാശത്തെ സംരക്ഷിക്കുന്ന സുപ്രധാന വിധിയാണ് ദല്‍ഹി ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ച്, ഹെസനും ഇന്ത്യാ ഗവണ്‍മെന്റും തമ്മിലുള്ള കേസില്‍ പുറപ്പെടുവിച്ചത്. കടയില്‍നിന്ന് വാങ്ങുന്ന മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയില്‍ മൃഗങ്ങളില്‍നിന്ന് സംസ്കരിച്ചെടുക്കുന്ന എന്തെങ്കിലും അടങ്ങിയിട്ടുണ്ടോ എന്നറിയാന്‍ സസ്യാഹാരം മാത്രം കഴിക്കുന്ന ഒരാള്‍ക്ക് അവകാശമുണ്ട്. മരുന്നുകളില്‍ ചില ഘടകങ്ങള്‍ ജീവനുതന്നെ ഹാനിയുണ്ടാക്കിയെന്നുവരാം. ഒരാളുടെ മതപരമായ വിശ്വാസപ്രമാണങ്ങള്‍ക്ക് എതിരായ വസ്തുക്കള്‍പോലും അയാളറിയാതെ ഉള്ളില്‍ ചെന്നെന്നും വരാം.
ഇതെല്ലാം പൗരന്റെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണ്. ഭരണഘടനയുടെ 19, 21, 25 അനുച്ഛേദങ്ങളുടെയും ലംഘനമാണെന്നാണ് ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്. സസ്യവും സസ്യേതരവും എന്ന് തരംതിരിച്ചറിയാന്‍ കഴിയുന്ന രീതിയിലുള്ള നിറങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഉപഭോക്താവിന്റെ അറിയാനുള്ള അവകാശം സംരക്ഷിക്കണമെന്നാണ് കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്.
ഉപഭോക്തൃ ഫോറങ്ങളെ സമീപിക്കുന്നതിനുമുമ്പ് സേവനത്തില്‍ വീഴ്ചവരുത്തിയ സ്ഥാപനത്തില്‍നിന്ന് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ശേഖരിക്കുന്നത് നഷ്ടപരിഹാര ഹരജിയുടെ വിജയസാധ്യത കൂട്ടുന്നു. വിവരാവകാശ നിയമപ്രകാരമുള്ള മുഴുവന്‍ സ്ഥാപനങ്ങളും 'പൊതു അധികാരി'കളാണ്. പാര്‍ലമെന്റോ സംസ്ഥാന നിയമസഭകളോ നിര്‍മിച്ച ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച സ്ഥാപനങ്ങളും 'പൊതു അധികാരി' എന്ന നിര്‍വചനത്തില്‍ വരും. പൊതു അധികാരിക്ക് പുറമെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരം രൂപവത്കൃതമായ സ്ഥാപനങ്ങളില്‍നിന്നും സര്‍ക്കാറുകളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങളില്‍നിന്നും വിവരങ്ങള്‍ ലഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍നിന്നും ഗണ്യമായ ധനസഹായം സ്വീകരിക്കുന്ന സര്‍ക്കാറിതര സ്ഥാപനങ്ങളില്‍നിന്നും പൗരന് വിവരം ലഭിക്കും.
സ്വകാര്യ സ്ഥാപനങ്ങളും വിവരാവകാശ നിയമവും
സാധാരണക്കാരന്‍ ദൈനംദിനജീവിതവുമായി ബന്ധപ്പെട്ട് സ്വകാര്യ സ്ഥാപനങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. ദേശസാല്‍കൃത ബാങ്കുകളെ അവഗണിച്ച് പുതുതലമുറ ധനകാര്യ സ്ഥാപനങ്ങളുടെ ബ്രാഞ്ചുകള്‍ കുഗ്രാമങ്ങളില്‍പോലും എത്തിക്കഴിഞ്ഞു. ഇത്തരം ബാങ്കുകളുടെ രഹസ്യ ഉപാധികളുടെ ചതിക്കുഴിയില്‍പെടുന്നവര്‍ രക്ഷാമാര്‍ഗമെന്ന നിലയില്‍ വിവരാവകാശ നിയമവും ഉപയോഗിക്കാറുണ്ട്.
സ്വകാര്യ സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന സംശയം പലരും ഉന്നയിക്കാറുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ നേരിട്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. ഏതെങ്കിലും ഒരു നിയമപ്രകാരം സ്വകാര്യ സ്ഥാപനത്തില്‍നിന്ന് വിവരം ശേഖരിക്കാന്‍ അധികാരമുള്ള 'പൊതു അധികാരി' സ്ഥാപനത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഈ സ്ഥാപനത്തിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തന്റെ അധികാരമുപയോഗിച്ച് സ്വകാര്യ സ്ഥാപനത്തില്‍നിന്ന് വിവരം ശേഖരിച്ച് അപേക്ഷകന് നല്‍കണം.
സ്വകാര്യ ആശുപത്രി നഴ്സുമാര്‍ക്ക് നല്‍കുന്ന വേതനത്തെക്കുറിച്ച് അറിയണമെങ്കില്‍ അപേക്ഷ തൊഴില്‍ വകുപ്പിനാണ് സമര്‍പ്പിക്കേണ്ടത്. തൊഴില്‍ വകുപ്പിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തന്റെ അധികാരമുപയോഗിച്ച് സ്വകാര്യ ആശുപത്രിയില്‍നിന്ന് വിവരം ശേഖരിച്ച് അപേക്ഷകന് കൈമാറണം. വിവരാവകാശ നിയമത്തിലെ 5(4) വകുപ്പുപ്രകാരം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ ചുമതല നിര്‍വഹിക്കുന്നതിന് ആവശ്യമെങ്കില്‍ ഏത് ഉദ്യോഗസ്ഥന്റെയും സഹായം തേടാവുന്നതാണ്. അത്തരത്തിലൊരു സഹായം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ആവശ്യപ്പെട്ടിട്ടും വിവരങ്ങളുടെ സൂക്ഷിപ്പുകാരനായ ഉദ്യോഗസ്ഥന്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തിയാല്‍, വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥനെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറായി കണക്കാക്കി വിവരാവകാശ നിയമപ്രകാരം ശിക്ഷിക്കാന്‍ വിവരാവകാശ കമീഷന് അധികാരമുണ്ട്. നഴ്സുമാര്‍ക്ക് നല്‍കുന്ന വേതനത്തെ സംബന്ധിച്ച സ്വകാര്യ ആശുപത്രി തൊഴില്‍ വകുപ്പിന് നല്‍കുന്നില്ലെങ്കില്‍ മിനിമം വേജസ് നിയമപ്രകാരം തൊഴില്‍ വകുപ്പിന് ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കാം.
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ തീര്‍പ്പുകല്‍പിക്കുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ വിവരാവകാശ കമീഷന് ശിക്ഷിക്കാം. നിയമത്തിലെ 20(1), 20(2) എന്നീ വകുപ്പുകള്‍ പ്രകാരമാണിത്. 30 ദിവസത്തിനകം രേഖകള്‍ നല്‍കണമെന്ന വ്യവസ്ഥ ലംഘിക്കുന്ന ഉദ്യോഗസ്ഥന് വൈകുന്ന ഓരോ ദിവസത്തിനും 250 രൂപ നിരക്കില്‍ പരമാവധി 25,000 രൂപയാണ് പിഴ. കൂടാതെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാന്‍ ശിപാര്‍ശ ചെയ്യുന്നതിനും കമീഷന് അധികാരമുണ്ട്.
'വിവരം' സമയബന്ധിതമായി ലഭിക്കാത്തതുമൂലം അപേക്ഷകന് എന്തെങ്കിലും നഷ്ടം വന്നുവെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ വിവരാവകാശ നിയമത്തില്‍ 19(8)(ബി) വകുപ്പ് അപേക്ഷകന് നഷ്ടപരിഹാരം വിധിക്കാന്‍ കമീഷന് അധികാരം നല്‍കുന്നു. പൊതുഅധികാര സ്ഥാപനമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
ഉപഭോക്തൃ ഫോറത്തിനും നഷ്ടം വിധിക്കാം
പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിയമാനുസൃതം രേഖകള്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തിയാല്‍ അപേക്ഷകന് നഷ്ടപരിഹാരം വിധിക്കാന്‍ ഉപഭോക്തൃ ഫോറത്തിന് അധികാരമുണ്ടെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ ഉത്തരവിട്ടു.
മൈസൂര്‍ കോര്‍പറേഷനെതിരെ ഡോ. എസ്.പി. തിരുമലറാവു സമര്‍പ്പിച്ച ഹരജിയിലാണ് ശ്രദ്ധേയമായ ഈ വിധി. ഡോ. റാവുവിന്റെ ക്ളിനിക്കിനു മുമ്പിലെ നടപ്പാത ടെലിഫോണ്‍ കേബിളിടുന്നതിനുവേണ്ടി പൊളിച്ചുമാറ്റിയെങ്കിലും അത് പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ കൂട്ടാക്കിയില്ല. ക്ളിനിക്കിലേക്കുവരുന്ന രോഗികള്‍ക്കും മറ്റുള്ളവര്‍ക്കും ഇതു തടസ്സമായി. ടെലിഫോണ്‍ കേബിള്‍ സ്ഥാപിച്ചവരുടെ വിശദാംശങ്ങള്‍ തേടി ഡോ. റാവു മൈസൂര്‍ കോര്‍പറേഷന്‍ മുമ്പാകെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചു. സമയപരിധിക്കുള്ളില്‍ വിവരം നല്‍കാന്‍ കോര്‍പറേഷന്‍ തയാറായില്ല. ഇത് സേവനത്തിലെ ന്യൂനതയാണെന്ന് പരാതിപ്പെട്ടാണ് ഉപഭോക്തൃഫോറത്തെ സമീപിച്ചത്.
വിവരാവകാശ നിയമപ്രകാരം നടപടികളിലെ വീഴ്ചയുടെ പേരില്‍ വിവരാവകാശ കമീഷനെയാണ് സമീപിക്കേണ്ടതെന്നും ഉപഭോക്തൃ ഫോറങ്ങള്‍ക്ക് നഷ്ടപരിഹാരം വിധിക്കാന്‍ അധികാരമില്ലെന്നു
മുള്ള മൈസൂര്‍ കോര്‍പറേഷന്റെ വാദം നിരാകരിച്ചുകൊണ്ട് 500 രൂപ നഷ്ടപരിഹാരവും 100 രൂപ കോടതി ചെലവും പരാതിക്കാരന് നല്‍കാന്‍ ജില്ലാ ഫോറം ഉത്തരവിട്ടു. ഈ ഉത്തരവിനെ ചോദ്യംചെയ്ത് കോര്‍പറേഷന്‍ കര്‍ണാടക ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനെ സമീപിച്ചു.
നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഫോറത്തിന്റെ വിധി സംസ്ഥാന കമീഷന്‍ റദ്ദാക്കി. തുടര്‍ന്ന് ഡോ. റാവു ദേശീയ കമീഷനു മുമ്പാകെ അപ്പീല്‍ സമര്‍പ്പിച്ചു. നഷ്ടപരിഹാരം നല്‍കാനുള്ള ജില്ലാ ഫോറത്തിന്റെ വിധി ദേശീയ കമീഷന്‍ ശരിവെക്കുകയായിരുന്നു. ഏറെ ഗുണകരമായ ഒന്നാണ് ദേശീയ കമീഷന്റെ ഈ വിധി.
മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച അഡ്വ. ഡി.ബി. ബിനുവിന്റെ ലേഖനം 

തിങ്കളാഴ്‌ച, ഏപ്രിൽ 23

സ്റ്റിറോയ്ഡ് കുത്തിവച്ചു കശാപ്പ് !!!



ഇറച്ചിയിലെ മായത്തിന്‍റെ ഞെട്ടിക്കുന്ന കഥ പുറത്തുവന്നത് ഈയിടെ. രക്തം കട്ടപിടിക്കാനുള്ള സ്റ്റിറോയ്ഡ് കുത്തിവച്ചു കാലികളെ കശാപ്പുചെയ്‌യുന്നതായാണു വിവരം. ഇലിയം ബോള്‍ഡേബാല്‍ ആണു കശാപ്പിനു രണ്ടുമണിക്കൂര്‍ മുന്‍പു പ്രയോഗിക്കുന്നത്. ഇതോടെ രക്തം കട്ടപിടിക്കും. കശാപ്പുചെയ്‌യുന്പോഴുണ്ടാകുന്ന രക്തനഷ്ടം ഇല്ലാതായാല്‍ മാംസത്തിനു 30% അധികം തൂക്കമുണ്ടാകും. ഈയിടെ വയനാടു ജില്ലയില്‍ അറവുശാലയില്‍ നിന്നുള്ള മാംസം കഴിച്ചു ഛര്‍ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായത് ഈ സ്റ്റിറോയ്ഡിന്‍റെ ഉപയോഗം മൂലമാണെന്ന് അധികൃതര്‍ കരുതുന്നു. ഈയിടെ കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ ഇലിയം ബോള്‍ഡേബാല്‍ പിടിചെ്ചടുത്തിരുന്നു. വന്‍തോതില്‍ സ്റ്റിറോയ്ഡ് കള്ളക്കടത്തു നടത്തിയതു കശാപ്പുശാലകളില്‍ ഉപയോഗിക്കാനാണെന്ന വിവരത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നു സര്‍ക്കാര്‍ ആരോഗ്യവകുപ്പിനു നിര്‍ദേശം നല്‍കുകയും ചെയ്തു. പോത്ത് വരുന്ന വഴിആയിരം കോടി രൂപയിലേറെയാണു മാട്ടിറച്ചി വിപണിയില്‍ കേരളത്തില്‍ ഒരുവര്‍ഷം കൈമറിയുന്ന പണം. ഭക്ഷ്യവസ്തുക്കളില്‍ ഏതെങ്കിലും ഘട്ടത്തില്‍ പേരിനെങ്കിലും പരിശോധന നടക്കുന്നുവെന്നാണു വയ്പ്. എന്നാല്‍, മാട്ടിറച്ചിയുടെ കാര്യത്തില്‍ ഒന്നും നടക്കുന്നിലെ്ലന്നത് ആശങ്കയോടെ കാണേണ്ട കാര്യമാണ്. ഇപ്പോള്‍ കേരളത്തിലേക്കു പ്രധാനമായും അറവുമാടുകളെത്തുന്നത് ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നാണ്. ആന്ധ്രയില്‍ നിന്നു തമിഴ്നാട്ടിലേക്ക് ഉരുവിനെ കടത്തുന്പോള്‍ പരിശോധനയുണ്ട്. ചെക്‌പോസ്റ്റില്‍ വെറ്ററിനറി സര്‍ജന്‍ വിശദപരിശോധന നടത്തണമെന്നാണു നിയമമെങ്കിലും ഒന്നിനു 100 രൂപവച്ചു നല്‍കിയാല്‍ പാസ് റെഡി. കേരളത്തിലേക്കു കടക്കുന്പോഴും പരിശോധനയുണ്ട്. പരിശോധിച്ച് ഉരുവിന്‍റെ കാതില്‍ ‘കമ്മല്‍ അടിച്ചുവിടണമെന്നാണു ചട്ടം. അറവുമാടുകളെ കൈകാര്യം ചെയ്‌യുന്നതും അറുക്കുന്നതും വില്‍ക്കുന്നതും സംബന്ധിച്ചു വിശദമായ നിയമം കേരളത്തിലുണ്ട്. എന്നാല്‍ ഇതൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഇറച്ചിയുടെ ഗുണനിലവാരം പരിശോധിക്കാന്‍ ഒരു സംവിധാനവുമില്ല. പലതരം വിരകളും മുഴകളും വൈറസുകളും ബാക്ടീരിയകളും അടങ്ങിയതാണ് ഒാരോ അറവുമാടിന്‍റെയും ശരീരം. ക്ഷയവും ബ്രൂസലേ്ലാസിസ് രോഗവുമുള്ള ഉരുക്കളില്‍ നിന്ന് അതു മനുഷ്യരിലേക്കു പകരാം. ക്യാന്‍സര്‍ ബാധയുള്ള മാടുകളെ വരെ അറുത്തു വില്‍ക്കുന്നുണ്ട്. കേരളത്തില്‍ എവിടെ വില്‍ക്കുന്ന മാംസം പരിശോധിച്ചാലും അതില്‍ ഇ_കോളി ബാക്ടീരിയയുടെ സാന്നിധ്യം വളരെ കൂടുതലായിരിക്കും. എന്നിട്ടും നമുക്കു കാര്യമായ അപകടങ്ങളില്ലാത്തതിനു നന്ദി പറയേണ്ടതു നമ്മുടെ പാചകരീതിയോടാണ്. മുക്കാല്‍ മണിക്കൂറോളം വേവിക്കുന്നതും മഞ്ഞള്‍ ചേര്‍ക്കുന്നതും രോഗാണുക്കളെ ഒരു പരിധിവരെ നശിപ്പിക്കുന്നു. മീന്‍: കീടനാശിനി മുതല്‍ ഫോര്‍മാലിന്‍ വരെവില്‍പനയ്ക്കു വച്ച മീന്‍ അഴുകാതിരിക്കാനും ഈച്ച വരാതിരിക്കാനും കീടനാശിനി സ്‌പ്രേ ചെയ്‌യുന്നതു വ്യാപകമാണ്. ഈച്ച, പാറ്റ തുടങ്ങിയവയെ കൊല്ലാന്‍ വീടുകളില്‍ ഉപയോഗിക്കുന്ന സ്‌പ്രേയാണു പലയിടത്തും ഉപയോഗിക്കുന്നത്. ഈയിടെ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലും വൈക്കത്തും കീടനാശിനി തളിച്ചു മീന്‍ വില്‍ക്കുന്നതു നാട്ടുകാര്‍ പിടികൂടിയിരുന്നു. വീട്ടില്‍ ഉപയോഗിക്കുന്നതിനിടെ ദേഹത്തുവീണാല്‍ ഉടന്‍ സോപ്പ് ഉപയോഗിച്ചു പലവട്ടം കഴുകണമെന്നു മുന്നറിയിപ്പുള്ള കീടനാശിനിയാണ് ഇടയ്ക്കിടെ മീനില്‍ തളിച്ചുകൊണ്ടിരുന്നത്. തിരുവനന്തപുരം ജില്ലയിലെ ചില ഭാഗങ്ങളില്‍ വില്‍ക്കുന്ന മീനില്‍ അമോണിയയും ഫോര്‍മാലിനും ചേര്‍ക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു പരാതി ലഭിച്ചതിനെ തുടര്‍ന്നു മത്തി, കൊഴിയാള, അയല, പനഞ്ചാള തുടങ്ങിയ മല്‍സ്യങ്ങള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ മീനില്‍ ഫോര്‍മാലിന്‍റെ മണം സഹിക്കാന്‍ വയ്‌യാതെ പലവട്ടം തിരിച്ചുകൊടുത്തിട്ടുണ്ടെന്നു സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ജാഫര്‍ പാലോട്ട് പറയുന്നു.ഉണക്കമീനിലും വിഷംസുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ പരീക്ഷണത്തിനായി ഈച്ചകളെ പിടിക്കാന്‍ മല്‍സ്യം ഉണക്കുന്ന മേഖലയില്‍ പോയ കഥയും ജാഫര്‍ പാലോട്ട് പങ്കുവയ്ക്കുന്നു. ആ പ്രദേശത്തെ ഈച്ചകളെല്ലാം കൂട്ടത്തോടെ അപ്രത്യക്ഷമായിരിക്കുന്നു. കാരണം അന്വേഷിച്ചപ്പോഴാണു മല്‍സ്യത്തൊഴിലാളികള്‍ ആ രഹസ്യം വെളിപ്പെടുത്തിയത്. ഈച്ച വരാതിരിക്കാന്‍ മല്‍സ്യം ഉണക്കുന്ന സ്ഥലത്ത് ആദ്യം കീടനാശിനി തളിക്കും. ആ കീടനാശിനിയില്‍ ഉണങ്ങിയ മീനാണു നമ്മള്‍ വറുത്തുകഴിക്കുന്നത്.മുട്ടക്കോഴിക്കു ഹോര്‍മോണ്‍മുട്ടക്കോഴിയില്‍ ഹോര്‍മോണ്‍ കുത്തിവച്ചു വന്‍തോതില്‍ മുട്ട ഉല്‍പാദനം നടത്തുന്നതു തമിഴ്നാട്ടിലെയും മറ്റും ഫാമുകളില്‍ പതിവാണ്. 365 ദിവസം കൊണ്ടു 303നും 310നും ഇടയില്‍ മുട്ട എന്നാണ് ഇവരുടെ കണക്ക്. കൃത്യം ഒരുവര്‍ഷം കഴിഞ്ഞാല്‍ ഇതിനെ ബ്രോയിലര്‍ ഫാമിലേക്കു മാറ്റി ഇറച്ചിക്കോഴിയാക്കി വില്‍ക്കുന്നു. ഇത്തരം കോഴികള്‍ ഓവറി ട്യൂമര്‍ വന്നു ചാകുന്നതു പതിവാണ് ഇവിടങ്ങളില്‍. ഇറച്ചിക്കോഴി വേണോ മുട്ടക്കോഴി വേണോ എന്നു ചിക്കന്‍ സ്റ്റാളുകളില്‍ നിന്നുതന്നെ ഉപഭോക്താക്കളോടു ചോദിക്കാറുണ്ട്. അപകടകാരിയായി ബ്രോസ്റ്റ്കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇഷ്ടവിഭവമായി ബ്രോസ്റ്റ് ചിക്കന്‍ മാറിയിരിക്കുന്നു. ബ്രോസ്റ്റ് ഉണ്ടാക്കാന്‍ ആവശ്യമായ പൗഡര്‍ ഇപ്പോള്‍ വിപണിയില്‍ പരക്കെയുണ്ട്. ഈ പൗഡറിന്‍റെ സാംപിള്‍ കോഴിക്കോട് അനലറ്റിക്കല്‍ ലാബില്‍ പരിശോധിച്ചപ്പോള്‍ എംഎസ്ജി (മോണോ സോഡിയം ഗ്ലൂക്കോമേറ്റ്) സാന്നിധ്യം കണ്ടെത്തിയിരുന്നു. എംഎസ്ജി അടങ്ങിയ ഭക്ഷണം ഗര്‍ഭിണികളും കുട്ടികളും കഴിക്കാന്‍ പാടില്ല. തലചേ്ചാറിലെ കോശങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് എംഎസ്ജി. നിയമം കര്‍ശനം; പക്ഷേ...ഭക്ഷ്യവസ്തുക്കളില്‍ മനുഷ്യജീവനു ഹാനികരമാകുന്ന മായം കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കു ജീവപര്യന്തം തടവുശിക്ഷ നല്‍കാന്‍ വ്യവസ്ഥയുള്ള ഭക്ഷ്യസുരക്ഷാ നിയമം (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്ടും അനുബന്ധ ചട്ടങ്ങളും) സംസ്ഥാനത്തു നിലവില്‍ വന്നിട്ടു വര്‍ഷം ഒന്നാകാറായി. കുറ്റത്തിന്‍റെ കാഠിന്യം അനുസരിച്ചു 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാം. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്‌യാന്‍ സംസ്ഥാനത്തു ഫുഡ് സേഫ്റ്റി അഡ്ജുഡിക്കേറ്റിങ് ഓഫിസറെയും അപ്പീല്‍ കേള്‍ക്കാന്‍ ജില്ലാ ജഡ്ജിയുടെ പദവിയില്‍ ഫുഡ് സേഫ്റ്റി അപ്ലറ്റ് ട്രൈബ്യൂണലിനെയും നിയമിക്കുമെന്നും ഭക്ഷ്യ വ്യാപാരികള്‍ക്കും ഭക്ഷ്യ ഉല്‍പാദകര്‍ക്കും വിതരണക്കാര്‍ക്കും നിര്‍ബന്ധിത റജിസ്‌ട്രേഷനും ലൈസന്‍സും ഏര്‍പ്പെടുത്തുമെന്നുമൊക്കെയായിരുന്നു പ്രഖ്യാപനങ്ങള്‍. അഡ്ജുഡിക്കേറ്റിങ് ഓഫിസറുടെ അധികാരം ആര്‍ഡിഒയ്ക്ക് നല്‍കണോ എഡിഎമ്മിനു നല്‍കണോ എന്ന തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ട്രൈബ്യൂണലാണെങ്കില്‍ ഒന്നുമായിട്ടില്ല. വ്യാപാരികള്‍ക്കു ലൈസന്‍സ് നല്‍കണമെങ്കിലും അവരെ സംബന്ധിച്ച കണക്കുകളോ വിവരങ്ങളോ ഒന്നുമില്ല. ലൈസന്‍സ് എടുക്കാന്‍ 2000 രൂപ ഫീസ് നിശ്ചയിച്ചതിനെ വ്യാപാരികള്‍ എതിര്‍ത്തിരിക്കുകയാണ്. ഇത് അടയ്ക്കാന്‍ സാവകാശം നല്‍കാമെന്നും തല്‍ക്കാലം നൂറുരൂപ അടച്ചു റജിസ്‌ട്രേഷന്‍ എടുക്കാനും കഴിഞ്ഞദിവസം മന്ത്രിതലത്തില്‍ വിളിച്ച യോഗത്തില്‍ ധാരണയായിട്ടുണ്ട്. നിയമത്തിന്‍റെ ഭാഗമായി ചെക്‌പോസ്റ്റുകളില്‍ പഴവര്‍ഗങ്ങളിലെ മായം പരിശോധിക്കുമെന്നും പാലിലെ മായം പരിശോധിക്കുന്നതിനുള്ള മൊബൈല്‍ ലാബ് ചെക്‌പോസ്റ്റുകളില്‍ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല.മായം കണ്ടെത്തിയിട്ടും കേസില്ല; നടപടിയില്ലരണ്ടുവര്‍ഷ കാലയളവില്‍ എറണാകുളം റീജനല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്കു ലഭിച്ച ഭക്ഷ്യസാംപിളുകള്‍ 9037 ആണ്. ഇതില്‍ 303 സാംപിളുകളില്‍ മാരകമായ തോതില്‍ മായം കണ്ടെത്തിയതായി റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറി പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഒാഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മായം കണ്ടെത്തിയ സാംപിളുകളില്‍ 131 എണ്ണം പ്രിവന്‍ഷന്‍ ഒാഫ് ഫുഡ് അഡല്‍ട്രേഷന്‍ ആക്ട് പ്രകാരം പരിശോധനയ്ക്കു നല്‍കിയവയാണ്. 172 സാംപിളുകള്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരവും. ഇത്രയും സാംപിളുകളില്‍ മായം കണ്ടെത്തിയിട്ടും ഒരു കേസുപോലും റജിസ്റ്റര്‍ ചെയ്തിട്ടിലെ്ലന്നതാണു പുതിയ നിയമത്തിന്‍റെ ‘ഗുണം. മലപ്പുറത്തു നിന്നു ഫെബ്രുവരി 23നു വാങ്ങിയ പാക്കറ്റ് തൈരില്‍ യഥാര്‍ഥ തൈരിനു വേണ്ട ഘടകങ്ങളിലെ്ലന്നു സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. പേരോ ലേബലോ ഒന്നുമില്ലാതെ വെറും കവറില്‍ കെട്ടിയാണു തൈരു ലഭിച്ചത്. ഈ സാംപിളില്‍ പാല്‍ കൊഴുപ്പ് 0.5% മാത്രമായിരുന്നു. വഴുതനങ്ങയിലും കാബേജിലും ഓര്‍ഗാനോക്ലോറോ എന്ന കീടനാശിനിയുടെ അവശിഷ്ടങ്ങളും ലാബ് പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ പരിശോധനയ്‌ക്കെത്തിയ ഭക്ഷ്യവസ്തുക്കളുടെ സാംപിളുകളില്‍ 270 എണ്ണത്തില്‍ മായം കണ്ടെത്തിയിട്ടുണ്ടെന്നു വിവരാവകാശനിയമ പ്രകാരം കൊടുത്ത അപേക്ഷയുടെ മറുപടിയില്‍ വ്യക്തമാകുന്നു. ഓര്‍ക്കുക _ പരിശോധനയ്ക്കു ശേഖരിക്കുന്ന സാംപിളുകളുടെ എണ്ണം വളരെ കുറവാണ്. ഇത്രയും സാംപിളുകളില്‍ മായം കണ്ടെത്തിയിട്ടും എന്തു നടപടിയെടുത്തു എന്നുമാത്രം ചോദിക്കരുത്; ഒന്നും ചെയ്തിട്ടില്ല. ഉഴുന്നുപരിപ്പില്‍ മുഖത്തിടുന്ന പൗഡര്‍കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലാബില്‍ കഴിഞ്ഞ രണ്ടുവര്‍ഷം നടന്ന പരിശോധനകളുടെ ഫലം വിവരാവകാശ നിയമപ്രകാരം ശേഖരിച്ചതിലെ വിശദാംശങ്ങള്‍ ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ഉഴുന്നിനു തിളക്കം കിട്ടാന്‍ മുഖത്തിടുന്ന ടാല്‍ക്കം പൗഡര്‍, ബിരിയാണി ആകര്‍ഷകമാക്കാന്‍ കൃത്രിമനിറം, പത്രത്തിന്‍റെ പേജുകള്‍ ചേര്‍ത്തു ബേക്ക് ചെയ്ത കേക്ക്, പുതിനച്ചമ്മന്തിക്കു പച്ചകൂട്ടാന്‍ കൃത്രിമ നിറം, കൃത്രിമമധുരം ചേര്‍ത്തതും ഫാറ്റ് കുറഞ്ഞതുമായ ഐസ്ക്രീമുകള്‍, ചെറുതേനില്‍ കൃത്രിമനിറവും കൃത്രിമമധുരമായ സുക്രോസും അരിയിലും ബംഗാള്‍ പരിപ്പിലും യൂറിക് ആസിഡ്, എള്ളെണ്ണയില്‍ തവിടെണ്ണ, ഗുണനിലവാരമില്ലാത്ത കൃത്രിമ നെയ്‌യ്, മായം ചേര്‍ത്ത വെളിചെ്ചണ്ണ തുടങ്ങിയവയാണു പട്ടികയിലുള്ളത്. പലയിടങ്ങളില്‍ നിന്നു പല സമയത്തായി ശേഖരിച്ച സാംപിളുകളില്‍ ഒരേ തരത്തിലുള്ള മായം കണ്ടെത്തിയത് ഇതിനു പിന്നില്‍ വന്‍ മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ തെളിവാണ്. ചിക്കന്‍ _ വെജിറ്റബിള്‍ ബിരിയാണി, ചിക്കന്‍ കബാബ്, ചായപ്പൊടി, നേന്ത്രക്കായ _ ചക്ക _ കപ്പ _ ഉരുളക്കിഴങ്ങ് ചിപ്സുകള്‍, വീല്‍ മിഠായി, ചെറുപയര്‍ പരിപ്പ്, തന്തൂരി ചിക്കന്‍, റാഗി, ഹെല്‍ത്ത്മിക്സ് ധാന്യപ്പൊടി, തുവരപ്പരിപ്പ്, പച്ചമുളക് _ തക്കാളി സോസുകള്‍, അച്ചാറുകള്‍, റാഗി, കപ്പ ചിപ്സ്, ബീഫ് ചില്ലി, ബീഫ് ഫ്രൈ, ചിക്കന്‍ മസാല, ബ്രോസ്റ്റ് പൗഡര്‍, കടലപ്പൊടി, മുത്താറി തുടങ്ങിയവയുടെ സാംപിളുകളില്‍ കൃത്രിമനിറങ്ങള്‍ കണ്ടെത്തി. തൂക്കം കൂട്ടാനും മായം ചേര്‍ക്കുന്നുണ്ടെന്നാണു പരിശോധനയില്‍ തെളിഞ്ഞത്. മഞ്ഞപ്പൊടി, ചോളപ്പൊടി, അരിപ്പൊടി, ഗോതന്പുപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവയില്‍ മണലും കുരുമുളകു പൊടിയില്‍ അരിപ്പൊടിയും കപ്പപ്പൊടിയും കണ്ടെത്തി. പഴുതുകള്‍ ഒട്ടേറെപല ബ്രാന്‍ഡുകളുടെയും തൈരിന്‍റെ പാക്കറ്റില്‍ തൈര് എന്നു കാണാറില്ല. അങ്ങനെ എഴുതിയാല്‍ നിയമപ്രകാരം ഒട്ടേറെ ഗുണമേന്മാ നിബന്ധനകള്‍ പാലിക്കേണ്ടിവരും. അതൊഴിവാക്കാന്‍ കട്ടിമോര് എന്നാണു ചിലരൊക്കെ കവറിനു പുറത്തെഴുതുന്നത്. കട്ടിമോര് എന്ന വാക്കു നിയമത്തില്‍ എവിടെയുമില്ലാത്തതിനാല്‍ മായം ചേര്‍ത്താലും നടപടിയില്‍ നിന്നു രക്ഷപ്പെടാം. 

ശനിയാഴ്‌ച, ഏപ്രിൽ 21

കാന്തപുരം ഭാരതയാത്ര നടത്തണം:മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി


മലപ്പുറം: രാഷ്ട്രീയ നേട്ടമല്ല, മനുഷ്യ ന• ലാക്കാക്കിയാണ് കാന്തപുരം കേരളയാത്ര നടത്തുന്നതെന്ന് ഐ യു എം എല്‍ ദേശീയ സെക്രട്ടറി ശഹിന്‍ഷാ ജഹാംഗീര്‍. ഈ യാത്ര കൊണ്ട് അദ്ദേഹത്തിന് സാമ്പത്തികമായ നേട്ടമൊന്നുമില്ല -കേരളയാത്രക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹം അസാ•ാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അരുതെന്നാണ് കാന്തപുരം വിളിച്ചുപറയുന്നത്.
സാമൂഹിക സേവനമാണ് അദ്ദേഹം നിര്‍വഹിക്കുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സേവന ദൗത്യവുമായി അദ്ദേഹം കടന്നെത്തുന്നു. ബംഗാളിലും ആസാമിലും ത്രിപുരയിലുമെല്ലാം ദുരിതത്തില്‍ ജീവിക്കുന്നവരുടെ ഇടയിലേക്ക് കടന്നുവരികയും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരമുണ്ടാക്കുകയും ചെയ്യാന്‍ മുന്നോട്ടുവന്ന വ്യക്തിത്വമാണ് കാന്തപുരം.
ആഹാരത്തിന് വകയില്ലാത്തവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുകയും വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുകയും പള്ളികളും മദ്റസകളും നിര്‍മിക്കുകയും ചെയ്തു. ജാതിയും മതവും വര്‍ഗവും നോക്കിയല്ല ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യം നേടി അറുപത് വര്‍ഷം പിന്നിട്ടിട്ടും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതം ഇപ്പോഴും പരിതാപകരമായ അവസ്ഥയിലാണ്. ഇവിടെ ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യാതിരിക്കുമ്പോഴാണ് കാരുണ്യത്തിന്റെ തിരിനാളവുമായി കാന്തപുരം കടന്നുവരുന്നത്. ഈ യാത്ര കേരളത്തില്‍ മാത്രം ഒതുക്കരുത്. അത് ഭാരതയാത്രയാക്കി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിന് വേണ്ടി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി നടത്തിയ യാത്രയുടേതിന് സമാനമാണ് കാന്തപുരത്തിന്റെ കേരളയാത്ര. ബംഗാളിലേക്ക് തിരിച്ചുചെന്നാല്‍ കേരളത്തിലെ ജനങ്ങള്‍ പണ്ഡിത•ാര്‍ക്ക് നല്‍കുന്ന ബഹുമാനവും മഹത്വവും ബംഗാള്‍ ജനതക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.ഇൻലൈൻ ഇമേജ് 1

കേരളയാത്ര ബഹിഷ്‌കരണം: ലീഗ് നേതൃത്വം ഒറ്റപ്പെടുന്നു, നേതാക്കള്‍ പങ്കെടുത്താല്‍ രാജിവെക്കുമെന്ന് തങ്ങള്‍


കോഴിക്കോട്: കാന്തപുരം നയിക്കുന്ന കേരള യാത്രയുമായി സഹകരിക്കേണ്ടെന്ന തീരുമാനത്തെ തുടര്‍ന്ന് ലീഗ് നേതൃത്വം സ്വന്തം അണികളില്‍ നിന്നും മറ്റു രാഷ്ട്രീയ കക്ഷികളില്‍ നിന്നും ഒറ്റപ്പെടുന്നു. മാനവികതയെ ഉണര്‍ത്തുന്നു എന്ന സന്ദേശവുമായി കഴിഞ്ഞ പന്ത്രണ്ടിന് കാസര്‍ഗോട് നിന്നും ആരംഭിച്ച യാത്രക്ക് രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരില്‍ പലരും പിന്തുണ പ്രഖ്യാപിച്ച് വേദികള്‍ പങ്കിട്ടിട്ടുണ്ട്. എന്നാല്‍ മുസ്‌ലിം ലീഗും, ബി.ജെ.പി യും മാത്രമാണ് വിട്ട് നില്‍ക്കുന്നത്.
സംസ്ഥാനത്തെ എല്ലാ സ്വീകരണ സ്ഥലങ്ങളിലും അതാതു ദേശത്തെ രാഷ്ട്രീയ പ്രവര്‍ത്തകരെയും പൌര പ്രമുഖരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ടെന്നാണ് എ.പി വിഭാഗവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞത്. എന്നാല്‍ കേരള യാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിച്ചിട്ടും ലീഗിന്റെ പ്രമുഖ നേതാക്കളാരും പരിപാടികളില്‍ സംബന്ധിച്ചിട്ടില്ല. അതെ സമയം പാനൂരിലെ വേദിയില്‍ സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് ലംഘിച്ചു മണ്ഡലം സെക്രട്ടറി വി നാസര്‍ യാത്രക്ക് ആശംസകള്‍ നേരാനെത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മറ്റു വേദികളിലും പ്രാദേശിക വികാരങ്ങള്‍ പരിഗണിച്ചു ലീഗ് നേതാകള്‍ സംബന്ധിക്കുമെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ലീഗിന്റെ ബഹിഷ്‌കരണം തുടരുകയാണ്.
കൊടുവള്ളിയിലെ പരിപാടിയില്‍ എം.എല്‍.ഏ ഉമര്‍ മാസ്റ്ററും താമരശേരിയില്‍ തിരുവമ്പാടി എം .എല്‍. ഏ. സി മോയിന്‍ കുട്ടിയുമാണ് സംബന്ധിക്കെണ്ടിയിരുന്നത്. എന്നാല്‍ പാര്‍ട്ടി തീരുമാനം അനുസരിക്കേണ്ടതിനാല്‍ വരാന്‍ സാധ്യമല്ലെന്ന് സി മോയിന്‍ കുട്ടി സംഘാടകരെ അറിയിക്കുകയായിരുന്നു. അതെസമയം യാത്ര താമരശ്ശേരി റസ്റ്റ് ഹൗസിനു സമീപം എത്തിയപ്പോള്‍ സി മോയിന്‍ കുട്ടി നേരിട്ടെത്തി കാന്തപുരത്തിന് അഭിവാദ്യം അര്‍പ്പിച്ചത് ഏ പി വിഭാഗത്തോടുള്ള തന്റെ കൂറ് അറിയിക്കാന്‍ വേണ്ടിയായിരുന്നു എന്നാണു വിലയിരുത്തപ്പെടുന്നത്.
ലീഗിന്റെ പ്രമുഖ നേതാക്കളെല്ലാം ഇതിനകം കാന്തപുരത്തിന്റെ യാത്രക്ക് പിന്തുണ അറിയിച്ചതായാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം യാത്ര മാവൂരിലൂടെ കടന്നു പോയപ്പോള്‍ പരിസ്ഥിതി സൗഹാര്‍ദ്ദ വികസനത്തിന് അഭിവാദ്യമര്‍പ്പിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ കാല്‍ നട റാലിയില്‍ നിന്നു കേരള യാത്രക്ക് അഭിവാദ്യം അറിയിച്ചു കൊണ്ട് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയുണ്ടായി.
അതെ സമയം പാര്‍ട്ടി മുഖപത്രവും സംസ്ഥാന അധ്യക്ഷനും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. തന്റെ വിലക്ക് ലംഘിച്ചു ആരെങ്കിലും യാത്രയില്‍ പങ്കെടുത്താല്‍ സ്ഥാനം രാജി വെക്കുമെന്നു വരെ സംസ്ഥാന പ്രസിഡണ്ട് പറഞ്ഞതായാണ് വിവരം. യാത്ര എറണാകുളം ജില്ലയില്‍ എത്തുമ്പോള്‍ വരവേല്‍ക്കാന്‍ മുസ്‌ലിം ലീഗിന്റെ ഒരു മന്ത്രി ഉണ്ടാവും എന്നാണറിയുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ പിടി വാശിക്കെതിരെ ലീഗ് നേതാക്കളില്‍ പലരും ഇതിനകം പരാതി ഉന്നയിച്ചു കഴിഞ്ഞതായാണ് വിവരം.
ഒരു വിഭാഗത്തിന്റെ മാത്രം സമ്മര്‍ദ്ദത്തിന് വഴങ്ങി വിശാല മുസ്ലിം മുന്നണി എന്ന ലേബലില്‍ ഇനിയും എത്ര നാള്‍ മുന്നോട്ടു പോവാന്‍ കഴിയുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. മുസ്ലിം ലീഗിന്റെ പിന്‍മാറ്റത്തെ കുറിച്ചു വ്യക്തമായ മൗനം പാലിക്കുകയാണ് കാന്തപുരം വിഭാഗമിപ്പോള്‍. മാനവികത ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടത്തില്‍ ധര്‍മ പക്ഷത്തുള്ളവരെല്ലാം തങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്ന് മാത്രമാണ് സ്വീകരണ വേദികളില്‍ പ്രഭാഷകര്‍ പറയുന്നത്. കേരള യാത്ര കേവലം ഗതാഗത കുരുക്ക് സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ പ്രസ്താവനയോട് പ്രതികരിച്ചതാവട്ടെ കാസര്‍ഗോട് ജില്ലാ ദുബൈ എസ്.വൈ.എസ് പ്രസിഡന്റ് കന്തല്‍ സൂപ്പി മാത്രമാണ്.
മാനവികതയെ എതിര്‍ക്കുന്നത് ‘ഇബിലീസ് ‘ (പിശാചു ) മാത്രമാണെന്ന് പറഞ്ഞാണ് കുന്ദമംഗലം എം എല്‍ ഏ .അഡ്വ:പി ടി ഏ റഹീം നരിക്കുനിയിലെ വേദിയില്‍ കയ്യടി വാങ്ങിയത്. കൊടുവള്ളിയിലും കുന്ദമംഗലത്തും യാത്രയെ അനുഗമിച്ചു അദ്ദേഹം പ്രവര്‍ത്തകരെ കയ്യിലെടുത്തു. അതെ സമയം മുസ്‌ലിം ലീഗിന്റെ അഭാവം പ്രത്യക്ഷമായും പരോക്ഷമായും മുതലെടുക്കാന്‍ കൊണ്‍ഗ്രസും ഇടതു പാര്‍ടികളും അരയും തലയും മുറുക്കി രംഗത്തുണ്ട്. യാത്രക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് വിവിധ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ രാഹുല്‍ ഗാന്ധിയുടെയും ടി സിദ്ദീകിന്റെയും ചിത്രങ്ങള്‍ സഹിതം നിരവധി ആശംസാ ബാനറുകള്‍ പാതയോരങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. വേദികളിലും ഇതേ കാഴ്ച തന്നെയാണുള്ളത്.
കാസറഗോട്ടെ ഉത്ഘാടന വേദിയില്‍ കേന്ദ്ര മന്ത്രി കെ വി തോമസ് സംബന്ധിക്കുകയും യാത്രയില്‍ അല്‍പ്പ ദൂരം കൂടെ സഞ്ചരിക്കുകയും ചെയ്തിരുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദ്, എം ഐ ഷാനവാസ് എം .പി .കെ സുധാകരന്‍, ടി സിദ്ധിക്ക്, കെ സി അബു , തുടങ്ങി കോണ്ഗ്രസ്സിന്റെ നേതാക്കളില്‍ പലരും ഇതിനകം വേദി പങ്കിട്ടു കഴിഞ്ഞു. സി.പി.ഐ.എം നേതാക്കളായ എം വി ജയരാജന്‍ ഇ.പി ജയരാജന്‍, മന്ത്രി കെ മോഹനന്‍, എന്‍ സി പി, സോഷ്യലിസ്റ്റ് ജനത, ജനതാദള്‍ നേതാക്കള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്.
അതേസമയം മതസാമുദായിക നേതാക്കളെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ വിലപേശലുകള്‍ മതത്തിനും രാഷ്ട്രീയത്തിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യില്ലെന്ന കാന്തപുരത്തിന്റെ പ്രസ്താവന മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള സാമുദായിക പാര്‍ട്ടികളുടെ ഇടപെടലുകളെ പരാമര്‍ശിച്ചാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അഞ്ചാം മന്ത്രിയെച്ചൊല്ലിയുണ്ടായ ചര്‍ച്ച മതങ്ങള്‍ തിരിച്ചുള്ള കണക്കെടുപ്പിലേക്ക് പോയ സാഹചര്യത്തിലാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
മതത്തിനും രാഷ്ട്രീയത്തിനും യോജിക്കാവുന്ന മേഖലകള്‍ ഉണ്ട്. അത്തരം സാധ്യതകളെ, സങ്കുചിതമായ അധികാരമോഹങ്ങള്‍ക്കുവേണ്ടി ബലികഴിക്കരുത്. ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളും നല്‍കുന്ന സൗകര്യങ്ങളെ വിപുലപ്പെടുത്താനും അവയെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും കഴിയുമോ എന്ന അന്വേഷണമാണ് അടിസ്ഥാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനം. ഇതിനെ അധികാരത്തര്‍ക്കങ്ങളിലേക്ക് ചുരുക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുമ്പോഴും രാഷ്ട്രീയ സാക്ഷരത നേടുന്നതില്‍ മലയാളി പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഇയ്യിടെയായി സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ നിന്ന് മനസ്സിലാകുന്നതെന്നായിരുന്നു കാന്തപുരത്തിന്റെ കോഴിക്കോട്ടെ സ്വീകരണ യോഗത്തിലെ പ്രസ്താവന. മതവും രാഷ്ട്രീയവും പരസ്പരം ഇടപെടുന്നത് സമൂഹത്തിന്റെ പൊതു നന്മക്ക് വേണ്ടിയാകണമെന്നും കാന്തപുരം പറഞ്ഞിരുന്നു.

വെള്ളിയാഴ്‌ച, ഏപ്രിൽ 6

ലീഗല്‍ മെട്രോളജി വകുപ്പിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സുതാര്യ കേരളം മുക്കി

ഫെയര്‍മീറ്റര്‍കുടിശ്ശികയെന്നപേരില്‍ മലപ്പുറം ജില്ലയിലെ ഓട്ടോറിക്ഷാ തൊഴിലാളികളില്‍ നിന്നും അനധികൃതമായി പണം പിരിച്ചെടുത്ത വകുപ്പിലെ ജീവനക്കാര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ കീഴിലുള്ള സുതാര്യ കേരളം അന്വേഷിച്ചതിന്റെ ഫയല്‍ മുക്കി.
                    ഫയലിനെ കുറിച്ച്  ഞാന്‍ സുതാര്യ കേരളത്തില്‍  നേരിട്ട് അന്വേഷിച്ചപ്പോഴാണ് ഫയല്‍ കാണാനില്ലെന്ന മറുപടി ലഭിച്ചത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തുള്ള ഫയല്‍ ആയതിനാലാണ് ഇപ്പോള്‍ കാണാനാകാത്തതെന്ന ഒഴുക്കന്‍ മറുപടിയാണ് വകുപ്പ് പറഞ്ഞത്.ഇതോടെ ലീഗല്‍ മെട്രോളജി വകുപ്പിനെ സംരക്ഷിക്കാന്‍ സുതാര്യ കേരളം നടത്തുന്ന തന്ത്രത്തിന്റെ ഭാഗമാണിതെന്ന മനസ്സിലാകുന്നു.
                  1992 ലാണ് മഞ്ചേരി മുനിസിപ്പാലിറ്റി പരിധികളില്‍ ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ സ്ഥപിക്കണമെന്ന നിയമം നിലവില്‍ വന്നത്.എന്നാല്‍ 2002 വരെ മലപ്പുറം ജില്ലയില്‍ ഈ നിയമം പരിഗണിക്കാതെയാണ് മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങളുടെ രജിസ്‌ട്രേഷനും പെര്‍മിറ്റും നല്‍കിയത്.എന്നാല്‍ 2002 മുതല്‍ ഫെയര്‍മീറ്റര്‍ നിയമം കര്‍ശനമാക്കിയതോടെ നേരത്തെ വാഹനമെടുത്ത ഓട്ടോറിക്ഷ ഡ്രൈവന്മാരില്‍ പെര്‍മിറ്റിന്റെ അടിസ്ഥനമാക്കി ലീഗല്‍ മെട്രോളജി വകുപ്പ്  കുടിശ്ശിക വാങ്ങാനാരംഭിച്ചു. ഇതനുസരിച്ച് നിരവധി ഓട്ടോതൊഴിലാളികളില്‍ നിന്ന് 2000 രൂപ വരെ ഈടാക്കിയിരുന്നു. ഇതാണ് വിവാദമായത്. 
                 തുടര്‍ന്ന് ഡ്രൈവേസ് വെല്‍ഫയര്‍ സൊസൈറ്റി ഭാരവാഹികള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.2010 ഫെബ്രുവരി പന്ത്രണ്ടിനാണ് കുടിശ്ശിക ഈടാക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.തുടര്‍ന്ന് കുടിശ്ശിക ഈടാക്കിയ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഞാന്‍  ലീഗല്‍ മെട്രോളജി വകുപ്പിന് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് നിവേദനത്തില്‍ സ്വീകരിച്ച നടപടിയെ സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയിട്ടും മറുപടി നല്‍കിയില്ല. തുടര്‍ന്ന്  ഞാന്‍  ലീഗല്‍ മെട്രോളജി വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ അപ്പീല്‍ നല്‍കുകയായിരുന്നു തുടര്‍ന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ തിരുവനന്തപുരം ലീഗല്‍ മെട്രോളജി വകുപ്പിലെ  ഡെപ്യൂട്ടി കണ്‍ട്രോളര്‍ പി ബാബുരാജിനു 20,000രൂപ പിഴ വിധിച്ചിരുന്നു. എന്നാല്‍ വിവരങ്ങള്‍ ലഭ്യാമാക്കാത്തതിനെ തുടര്‍ന്ന് ഞാന്‍ മുഖ്യമന്ത്രിയുടെ 'സുതാര്യ കേരളത്തില്‍' പരാതി നല്‍കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. 
               ഈ  അന്വേഷണത്തില്‍ ലീഗല്‍മെട്രോളജിവകുപ്പിന് വീഴ്ചപറ്റിയെന്നും ഇത് തികച്ചും ന്യായീകരിക്കാനാകുന്നതല്ലെന്നും ലീഗല്‍മെട്രോളജി ഉത്തരമേഖലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍ പി ബാബുരാജ് സംസ്ഥാന കണ്‍ട്രോളര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.ഓട്ടോറിക്ഷക്ക് പുതിയ ഫെയര്‍മീറ്റര്‍ ഘടിപ്പിക്കുമ്പോള്‍ ലീഗല്‍മെട്രോളജി ഓഫീസില്‍ കൊണ്ടുവന്ന് ഒരു വര്‍ഷത്തേക്ക് സീല്‍ചയ്യാറാണ് പതിവ്. എന്നാല്‍ ഓരോവര്‍ഷങ്ങളിലും സീല്‍ചെയ്യാതെവന്നാല്‍ ആ വര്‍ഷങ്ങള്‍ക്കുമാത്രമാണ് കുടിശ്ശിക ഈടാക്കേണ്ടത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഓട്ടോറിക്ഷയുടെ കാര്യത്തില്‍ പാലിച്ചുകണ്ടില്ലെന്നും ഇത് തികച്ചും ന്യായീകരിക്കാനാവില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.                                                                                                        ഇതിനിടെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സുതാര്യ കേരളത്തിന്റെ ഓഫീസില്‍ നേരിട്ടെത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ്  ഫയലുകള്‍ അവിടെ കാണാനില്ലെന്ന്  പറഞ്ഞത്. സുതാര്യ കേരളത്തിന്റെ നേട്ടങ്ങള്‍ മാത്രം ദൃശ്യ മാധ്യമത്തില്‍ സംപ്രേഷണം ചെയ്ത് സര്‍ക്കാര്‍ നേട്ടമായി അവതരിപ്പിക്കുമ്പോള്‍ ഫയലുകള്‍ തന്നെ അപ്രത്യക്ഷമാകുന്ന സംഭവങ്ങളും നിരവധിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

തിങ്കളാഴ്‌ച, ഏപ്രിൽ 2

മുജാഹിദ് നേതാക്കളായ സക്കരിയ സ്വലാഹിയെയും അബ്ദു റഹിമാന്‍ ഇരിവേറ്റിയെയും പരിപാടികളില്‍ പങ്കെടുപ്പികരുതെന്നു ജില്ലാ കമ്മിറ്റികള്‍ക്ക് കെ.എന്‍.എം സംസ്ഥാന സിക്രടറി. ഏ.പി. അബ്ദുല്‍ ഖാദര്‍ മൌലവിയുടെ കത്ത്

മലയാളി വിദ്യാര്‍ഥി പൊള്ളലേറ്റ് മരിച്ച സംഭവം: ഒരാള്‍ കസ്റ്റഡിയില്‍

ബാംഗ്ലൂര്‍: കോളജ് ഹോസ്റ്റലില്‍ ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റതിനെത്തുടര്‍ന്ന് മലയാളി എന്‍ജിനിയറിങ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോളജിലെ വിദ്യാര്‍ഥിയായ എറണാകുളം സ്വദേശിയാണ് ചിക്ജാല പോലീസ് കസ്റ്റഡിയിലുള്ളത്. സംഭവം നടക്കുമ്പോള്‍ ഇയാള്‍ ഹോസ്റ്റലിലുണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. കൂടുതല്‍ ചോദ്യം ചെയ്യല്‍ നടന്നുവരികയാണെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍, കാസര്‍കോട് സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ ഒളിവിലാണെന്നും സൂചനയുണ്ട്. മലയാളികളായ നാല് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അജ്മലിനെ റാഗിങ് നടത്തിയതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അതിനിടെ, ഈ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാറിനോട് ആശ്യപ്പെടുമെന്ന് ബാംഗ്ലൂരിലെത്തിയ കേരള വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു.

ചിക്കബല്ലാപൂര്‍ ശാഷിബ് എന്‍ജിനിയറിങ് കോളജ് ഒന്നാംവര്‍ഷ ഏറോനോട്ടിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയും കണ്ണൂര്‍ കാപ്പാട് മബ്‌റൂഖില്‍ ഹാരിസിന്റെ മകനുമായ അജ്മലാണ് (17) വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെത്തുടര്‍ന്ന് ഒരാഴ്ചയായി ബാംഗ്ലൂര്‍ വിക്ടോറിയ സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വിവരമറിഞ്ഞ് മാതാപിതാക്കളും ബന്ധുക്കളും ബാംഗ്ലൂരിലെത്തിയിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കെ.എം.സി.സി, എം.എം.എ. ഭാരവാഹികളുടെ സഹായത്തോടെ മൃതദേഹം ആംബുലന്‍സില്‍ നാട്ടിലേക്ക് അയച്ചു. മന്ത്രി അബ്ദുറബ്ബ്, എന്‍.എ.ഹാരിസ് എം.എല്‍.എ., മലബാര്‍ മുസ്‌ലീം അസോയിയേഷന്‍ പ്രസിഡന്‍റ് എന്‍.എ. മുഹമ്മദ്, കെ.എം.സി.സി. ജനറല്‍ സെക്രട്ടറി എം.കെ. നൗഷാദ് തുടങ്ങിയവരും അജ്മലിന്റെ സഹപാഠികളും ആസ്പത്രിയില്‍ അന്ത്യോപചാരമര്‍പ്പിച്ചു.

അതേസമയം, സംഭവത്തിലെ ദുരൂഹത തുടരുകയാണ്. മലയാളികളായ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനെത്തുടര്‍ന്നാണ് അജ്മലിന് പൊള്ളലേറ്റതെന്ന് ബന്ധുക്കള്‍ പറയുമ്പോള്‍, റാഗിങ് നടന്നിട്ടില്ലെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. ആസ്പത്രിയിലെത്തി അജ്മലില്‍ നിന്ന് അന്വേഷണോദ്യോഗസ്ഥര്‍ മൊഴിയെടുത്തിട്ടുണ്ടെങ്കിലും തീവെച്ചത് വിദ്യാര്‍ഥികളാണെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ എന്നാണ് പോലീസിന്റെ നിലപാട്.

കഴിഞ്ഞ 22-ന് ഹോസ്റ്റലിലെ കുളിമുറിയില്‍വെച്ചാണ് അജ്മലിന് പൊള്ളലേറ്റത്. ആദ്യത്തെ രണ്ട് കുളിമുറികളില്‍ കയറിയപ്പോള്‍ തിന്നറിന്റെ മണം അനുഭവപ്പെട്ടതായി അജ്മലിന്റെ മൊഴിയിലുണ്ട്. പിന്നീട് മൂന്നാമത്തെ കുളിമുറിയില്‍ കയറിയപ്പോള്‍ തീ കണ്ടതിനെത്തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ തെന്നിവീണ് ശരീരത്തില്‍ തീപിടിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവദിവസം ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിവാക്കാന്‍ ചിലര്‍ ശ്രമിച്ചതായി അജ്മലിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.

സംഭവത്തില്‍ ഊര്‍ജിത അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മലയാളി സംഘടനകളും രംഗത്തെത്തി. നേരത്തേ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ റാഗിങ്ങിന് വിധേയമാക്കിയെന്ന് അജ്മല്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും സത്യാവസ്ഥ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും എം.എം.എ. പ്രസിഡന്‍റ് എന്‍.എ. മുഹമ്മദ് ആവശ്യപ്പെട്ടു. മറുനാട്ടില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.എം.സി.സി. ജനറല്‍ സെക്രട്ടറി എം.കെ. നൗഷാദ് പറഞ്ഞു.

കേരളയാത്ര പാതയോരങ്ങള്‍ കീഴടക്കി എസ് എസ് എഫ് മലപ്പുറം ജില്ല റോഡ് മാര്‍ച്ച്

മലപ്പുറം : മാനവികതയെ ഉണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ ഈമാസം 12ന് തുടങ്ങുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള കേരളയാത്രയുടെ മുന്നോടിയായി എസ് എസ് എഫ് മലപ്പുറം  ജില്ല കമ്മിറ്റി സംഘടിപ്പിച്ച റോഡ് മാര്‍ച്ച് ശ്രദ്ധേയമായി. ജില്ലയിലെ പാതയോരങ്ങളെ ഇളക്കിമറിച്ച് ശുഭ്രവസ്ത്രംധരിച്ച് പതാകയേന്തിയ പതിനായിരത്തോളം സ്‌നേഹം സംഘം പ്രവര്‍ത്തകരാണ് റോഡ് മാര്‍ച്ചില്‍ അണിനിരന്നത്